Katte Kadale Vaa Daivathe Sthuthipin| Christian Malayalam Lyrics | Christian Devotional Songs |

Katte Kadale Vaa Daivathe Sthuthipin | Christian Malayalam Lyrics | Christian Devotional Songs |




കാറ്റേ കടലേ വാ
ദൈവത്തെ സ്തുതിപ്പിൻ
മഴയേ മേഘമേ വാ
ദൈവത്തെ സ്തുതിപ്പിൻ 

മാമലയാറുകളെ
പൂമലർ വാടികളേ
പൈങ്കിളി ജാലങ്ങളേ
കർത്താവിനെ സ്തുതിപ്പിൻ 

ആത്മാവിനാനന്ദം നീ
ആശ്രിതർക്കാശ്വാസം നീ
വാനവ ഭോജനം നീ
മാധുരി സാരവും നീ 

കണ്ണീരിൻ താഴ്‌വരയിൽ
അലയുന്ന നിന്റെ മക്കൾ
കരയുന്നു നിന്നെ നോക്കീ
കനിവാർന്നലിയണെ നീ  

Comments